പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ ഇന്ത്യാ സഖ്യം ഇന്ന് തീരുമാനിക്കും….

ഇന്ത്യാ സഖ്യം പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ ഇന്ന് തീരുമാനിക്കുമെന്ന് ശിവസേന യുബിടി നേതാവ് ഉദ്ധവ് താക്കറെ.രാജ്യത്തെ സ്വേച്ഛാധിപത്യം അവസാനിപ്പിക്കാനും ഭരണഘടനയെ രക്ഷിക്കാനുമാണ് സഖ്യം രൂപീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.തെലുങ്കുദേശം പാർട്ടി നേതാവ് എൻ ചന്ദ്രബാബു നായിഡു അടക്കമുള്ള നേതാക്കളുടെ പിന്തുണ ഇന്ത്യാ സഖ്യത്തിനുണ്ടാകുമെന്നും താക്കറെ പറഞ്ഞു. മഹാരാഷ്ട്രയിൽ നരേന്ദ്ര മോദി പ്രചാരണം നടത്തിയ മണ്ഡലങ്ങളിലെല്ലാം ബിജെപി കനത്ത പരാജയമാണ് നേരിട്ടതെന്നും താക്കറെ പരിഹസിച്ചു.

Related Articles

Back to top button