രണ്ട് ചക്രവാത ചുഴികൾ..സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത..ജാഗ്രത…
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം .3 ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്.കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലർട്ട്.ഇടിയോടും കാറ്റോടും കൂടിയ മഴയാണ് പ്രവചിക്കുന്നത്.മലയോര മേഖലകളില്‍ ജാഗ്രത തുടരണമെന്നും മുന്നറിയിപ്പുണ്ട് .
അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മിതമായ മഴയ്ക്കും സാധ്യതയുണ്ട്. ഈ ജില്ലകളില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുലര്‍പ്പെ പുറപ്പെടുവിച്ച മുന്നറിയിപ്പില്‍ പറഞ്ഞു.