സുരേഷ് ഗോപിക്ക് അഭിനന്ദനവുമായി മമ്മൂട്ടിയും മോഹൻലാലും…
ലോക്സഭാ തിരഞ്ഞെടുപ്പിൽ മികച്ച വിജയം കാഴ്ചവെച്ച സുരേഷ് ഗോപിക്ക് ആശംസകളുമായി മോഹൻലാലും മമ്മൂട്ടിയും.സോഷ്യൽ മീഡിയയിലാണ് സുരേഷ്ഗോപിയുടെ ചിത്രം പങ്കുവെച്ച് മോഹൻലാൽ ആശംസകൾ അറിയിച്ചിരിക്കുന്നത്. ‘കൺഗ്രാറ്റ്സ് ഡിയർ സുരേഷ്’, എന്നായിരുന്നു മോഹൻലാലിന്റെ കുറിപ്പ്.മമ്മൂട്ടിയും താരത്തിന് ആശംസ അറിയിച്ച് എത്തിയിട്ടുണ്ട് . ‘നിങ്ങളുടെ വിജയത്തിന് പ്രിയ സുരേഷ് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ’, എന്നായിരുന്നു മമ്മൂട്ടിയുടെ കുറിപ്പ്.