ബിജെപിക്ക് സീറ്റ് കുറയാൻ കാരണം മോദിയുടെ ഏകാധിപത്യ സ്വഭാവമെന്ന് വിമർശനം…
ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎക്കും ബിജെപിക്കും മികച്ച നേട്ടം കൈവരിക്കാൻ സാധിക്കാഞ്ഞത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഏകാധിപത്യ സ്വഭാവം മൂലമാണെന്ന് വിമർശിച്ച് ബിജെപിയുടെ മുതിർന്ന നേതാവ് സുബ്രമണ്യൻ സ്വാമി. പാർട്ടിക്ക് തിരിച്ചടി ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നെന്നും എന്നാൽ താൻ മുന്നോട്ട് വെച്ച നിർദേശങ്ങൾ നരേന്ദ്ര മോദി ചെവി കൊണ്ടില്ലെന്നും അദ്ദേഹം പറഞ്ഞു.ഏകാധിപത്യ തീരുമാനങ്ങളായിരുന്നു മോദിയുടേതും അമിത് ഷായുടേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബിജെപി 220 സീറ്റ് നേടുമെന്നായിരുന്നു എന്റെ പ്രവചനം. അതിന് ഇപ്പോൾ ബിജെപി നേടിയ 237 സീറ്റുമായി വലിയ അന്തരമില്ല. താൻ മുന്നോട്ടുവെച്ച നിർദേശങ്ങൾക്ക് അനുസരിച്ച് ബിജെപി പ്രവർത്തിച്ചിരുന്നുവെങ്കിൽ പാർട്ടിക്ക് 300 സീറ്റിലേറെ നേടാൻ സാധിക്കുമായിരുന്നു. മോദിയുടെ ഏകാധിപത്യ സ്വഭാവം പാർട്ടിയെ പടുകുഴിയിലേക്ക് തള്ളിയിട്ടിരിക്കുകയാണെന്ന് സുബ്രമണ്യൻ സ്വാമി പറഞ്ഞു.