മൂന്നാം തവണയും മോദി സർക്കാർ..അടുത്ത ആഴ്ച്ച സത്യപ്രതിജ്ഞ…ജനങ്ങളെ വണങ്ങുകയാണെന്ന് പ്രധാനമന്ത്രി…

മൂന്നാം തവണയും മോദി സർക്കാർ അധികാരം ഉറപ്പിച്ചു.മൂന്നാം തവണയും ജനങ്ങൾ എൻഡിഎയിൽ വിശ്വാസം അർപ്പിച്ചതിന് മോദി ജനങ്ങൾക്ക് നന്ദിയും അറിയിച്ചു. ലോക്സഭ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിന് പിന്നാലെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതികരണം. തുടർച്ചയായി മൂന്നാം തവണയും ജനങ്ങൾ എൻഡിഎയിൽ വിശ്വാസം അർപ്പിച്ചെന്നും, ഇത് ഇന്ത്യയുടെ ചരിത്രത്തിലെ ഒരു ചരിത്ര നേട്ടമാണെന്നും എക്സിൽ മോദി കുറിച്ചു. ഈ വാത്സല്യത്തിന് ഞാൻ ഓരോ ജനതയെയും വണങ്ങുന്നുവെന്നും മോദി കുറിച്ചു.



