ക്ഷേത്ര കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു…

സുഹൃത്തുക്കളോടൊപ്പം ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ചു.അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് രണ്ടാം വാർഡ് വണ്ടാനംതറമേഴം വീട്ടിൽനവാസ് – നൗഫിലദമ്പതികളുടെ മകൻസൽമാൻ (20 )ആണ് മരിച്ചത്.ചൊവ്വാഴ്ച പകൽ 2-30 ഓടെ മൂന്ന് സുഹൃത്തുക്കളോടൊപ്പംവണ്ടാനം ശാസ്താ ക്ഷേത്രത്തിന് പിന്നിലുള്ള കുളത്തിൽ കുളിക്കാനിറങ്ങിയതായിരുന്നു സൽമാൻ. കുളിക്കുന്നതിനിടെ വെള്ളത്തിൽമുങ്ങി താഴ്ന്നതിനെ തുടർന്ന് സുഹൃത്തക്കൾ ബഹളം വെക്കുന്നതു കണ്ട് നാട്ടുകാർ ഓടിക്കൂടി തെരച്ചിൽ നടത്തി. വിവരം അറിഞ്ഞ് ആലപ്പുഴയിൽ നിന്നും അഗ്നി രക്ഷാ സേന എത്തി കുളത്തിൽ മുങ്ങി തപ്പി സൽമാനെ പുറത്തെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.പുന്നപ്ര പൊലീസ് എത്തി ഇൻക്വസ്റ്റ് തയ്യാറാക്കി പോസ്റ്റുമാർട്ടത്തിനായിമൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Related Articles

Back to top button