യഥാർത്ഥ കേരള കോൺഗ്രസ് ഏതെന്ന് തിരിച്ചറിഞ്ഞതായി ബേബി പാറക്കാടൻ…
അമ്പലപ്പുഴ: പാർലമെൻ്റ് തിരഞ്ഞെടുപ്പിന്റെ വിധി വന്നു കഴിഞ്ഞപ്പോൾ ജനങ്ങൾ അംഗീകരിക്കുന്ന ജനപിന്തുണയുള്ള കേരളാ കോൺഗ്രസ് ഏതാണെന്ന് കേരളം തിരിച്ചറിഞ്ഞു എന്ന് കേരളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ബേബി പാറക്കാടൻ പറഞ്ഞു .പി .ജെ. ജോസഫ് നേതൃത്വം കൊടുക്കുന്ന കേരളാ കോൺഗ്രസ് ആണ് യഥാർത്ഥ കേരളാ കോൺഗ്രസ് എന്നും പാർലമെൻറ് നിയോജകമണ്ഡലത്തിൽ കേരള കോൺഗ്രസ് ശക്തിയായി മാറുകയും, മധ്യതിരുവിതാംകൂറിലെ പല നിയോജക മണ്ഡലങ്ങളുടെയും വിജയത്തിന് കേരള കോൺഗ്രസിന്റെ കനത്ത സംഭാവന നൽകുകയും ചെയ്ത സാഹചര്യത്തിൽ യഥാർത്ഥ കേരള കോൺഗ്രസ് ഏതാണെന്ന് തിരിച്ചറിയുകയും ചെയ്തതായി ബേബി പാറക്കാടൻ പറഞ്ഞു.