24 വർഷത്തോളം ജോലി ചെയ്ത വീട് കൊള്ളയടിക്കാൻ കൂട്ടുനിന്നു..കൊലപാതകം..3 പേർ പിടിയിൽ…

24 വർഷത്തോളം ജോലിക്ക് നിന്ന വീട് കൊള്ളയടിച്ച് 60 കാരിയും സംഘവും.ആക്രമണത്തിൽ 63കാരനായ ഡോക്ടർ ദാരുണമായി കൊല്ലപ്പെട്ടു. കഴിഞ്ഞ മാസമാണ് 63കാരനായ യോഗേഷ് പോൾ എന്ന ഡോക്ടർ മോഷണ ശ്രമത്തിനിടെ അതിക്രൂരമായി കൊല്ലപ്പെട്ടത്.ഡോക്ടറുടെ കഴുത്തിലുണ്ടായിരുന്ന മഫ്ളർ ഉപയോഗിച്ചാണ് അക്രമികൾ 63കാരനെ ശ്വാസം മുട്ടിച്ച് കൊന്നത്. ദില്ലിയിലെ ജാംഗ്പുരയിലാണ് സംഭവം.

നിലത്ത് വീണ 63കാരന്റെ നെഞ്ചിൽ ലോഹവളയം കൊണ്ട് ഇടിച്ച് പരിക്കേൽപ്പിക്കുകയും ശ്വാസംമുട്ടിച്ച് കൊല്ലുകയും ചെയ്തതിന് പിന്നാലെ വീട് കൊള്ളയടിച്ച സംഘത്തെ പൊലീസ് പിടികൂടി.ഡോക്ടറുടെ വീട്ടിൽ 24 വർഷമായി ജോലി ചെയ്തിരുന്ന ബസന്തിയെന്ന അറുപതുകാരിയുടെ സഹായത്തോടെയാണ് കൊലപാതകവും കൊള്ളയും നടന്നതെന്ന് പൊലീസ് കണ്ടെത്തി.60 കാരിയുടെ രണ്ട് സഹായികളും അവരുടെ അഞ്ച് സുഹൃത്തുക്കളുടേയും സഹായത്തോടെയാണ് കൊള്ള നടത്തിയത്. 60 കാരിയും ഇവരെ സഹായിച്ച സഹോദരങ്ങളായ രണ്ട് പേരെയുമാണ് പൊലീസ് പിടികൂടിയത്. അഞ്ച് പേർ നേപ്പാളിലേക്ക് രക്ഷപ്പെട്ടതായാണ് സംശയിക്കുന്നത്.

Related Articles

Back to top button