വോട്ടെണ്ണൽ..ഓഹരി വിപണി ഇടിഞ്ഞു…
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ തുടരുമ്പോള്‍ ഓഹരിവിപണിയില്‍ തകര്‍ച്ച. വിപണി തുറന്നപ്പോൾ സെൻസെക്‌സ് 1,544.14 പോയിൻ്റ് അഥവാ 2.02 ശതമാനം താഴ്ന്ന് 74,924.64ലും നിഫ്റ്റി 491.10 പോയിൻ്റ് അഥവാ 2.11 ശതമാനം ഇടിഞ്ഞ് 22,772.80ലുമാണ് വ്യാപാരം നടക്കുന്നത്.