വോട്ടെണ്ണൽ..കൊല്ലം ജില്ലയിൽ ഗതാഗത നിയന്ത്രണം…

ലോക്സഭാ മണ്ഡലത്തിലെ വോട്ടെണ്ണലുമായി ബന്ധപ്പെട്ട് കൊല്ലം ജില്ലയിൽ ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. കൊല്ലത്തെ തങ്കശ്ശേരി സെന്റ് അലോഷ്യസ് സ്‌കൂളില്‍ നടക്കുന്ന വോട്ടെണ്ണലിന്റെ ഭാഗമായി ആല്‍ത്തറമൂട്‌-ലക്ഷ്മിനട റോഡില്‍ പൊതുഗതാഗതം പൂര്‍ണമായും നിരോധിച്ചു.വാഹനങ്ങള്‍ ആല്‍ത്തറമൂട് ജംഗ്ഷനില്‍ നിന്ന് വലത്തോട്ട് തിരിഞ്ഞ് കഴ്സണ്‍ റോഡിലൂടെ ലക്ഷ്മിനട ഭാഗത്തേക്ക് പോകേണ്ടതാണ്. പുകയില പണ്ടകശാല മുതല്‍ സൂചിക്കാരന്‍ മുക്ക് വഴി വാടി വരെയുളള റോഡില്‍ ഭാഗിക ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

തിരഞ്ഞെടുപ്പ് ഡ്യൂട്ടികള്‍ക്ക് വരുന്ന ഉദ്യോഗസ്ഥര്‍ കഴ്‌സണ്‍ റോഡ് വഴി വന്ന് ട്രിനിറ്റി ലെയ്‌സിയം സ്‌കൂളിന്റെ പില്‍വശത്തെ ഗേറ്റ് വഴി ട്രിനിറ്റി മൈതാനത്തോ റ്റി ഡി റോഡിന്റെ സൈഡിലോ വാഹനം പാര്‍ക്ക് ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു. കൗണ്ടിങ് സെന്ററിന് എതിര്‍വശത്തുള്ള മൊബൈല്‍ പോയിന്റില്‍ എത്തി കൈവശമുള്ള മൊബൈല്‍ ഫോണുകള്‍ ഏല്‍പ്പിച്ചതിന് ശേഷം മാത്രമാണ് കൗണ്ടിങ് സെന്ററിലേക്ക് പ്രവേശിക്കേണ്ടത്. ഇതിനുമുന്‍പ് പ്രധാന കവാടത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സുരക്ഷാപരിശോധനയ്ക്ക് വിധേയമാവുകയും വേണം.

Related Articles

Back to top button