ഹജ്ജ് വിളംബരം ചെയ്യുന്നത് മാനവ സഹോദര്യത്തിൻ്റെ സന്ദേശം : അബ്ദുൽ സത്താർ മൗലവി
മാവേലിക്കര : മാനവസഹോദര്യത്തിൻറ്റെയും ത്യാഗത്തിൻറ്റെയും സന്ദേശമാണ് ഹജ്ജ് തീർത്ഥാടനത്തിലൂടെ വിളംബരം ചെയ്യുന്നതെന്ന് മാവേലിക്കര മുസ്ലീം ജമാഅത്ത് ചീഫ് ഇമാം അബ്ദുൽ സത്താർ മൗലവി അൽ ഖാസിമി. മാവേലിക്കര വ്യാപാര ഭവനിൽ സംഘടിപ്പിച്ച ഹജ്ജ് യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രാർത്ഥനക്ക് നേതൃത്വം നൽകുകയായിരുന്നു അദ്ദേഹം. കെ.എം.വൈ.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി നൗഷാദ് മാങ്കാംകുഴി അധ്യക്ഷനായി. റാഷിദ് മൗലവി, ഹാജി അബ്ദുൽ റഷീദ്, ഹാജി അബ്ദുൽ വാഹിദ്, നഗരസഭ കൗൺസിലർമാരായ അനിവർഗീസ്, കെ ഗോപൻ, മനസ് രാജൻ, ശാന്തി, മുൻ നഗരസഭ ചെയർമാൻ കെ.ആർ മുരളീധരൻ, ജമാഅത്ത് പ്രസിഡൻറ് സക്കീർഹുസൈൻ, കുര്യൻ പള്ളത്ത്, ചെങ്കിളിൽ രാജൻ, ഹാജി സിദ്ധീഖ് എം എം, നിസാറുദീൻ, നിസാർ കെ റഷീദ്, കെ ജി മുകുന്ദൻ, അൻസിൽ കെ റഷീദ് എന്നിവർ പങ്കെടുത്തു.