വോട്ടെണ്ണലിന് മുൻപുള്ള ചിരിപ്പൂരം ‘കാപ്പിയും കാർട്ടൂണും’ ഇന്ന്…
തിരഞ്ഞെടുപ്പ് ഫലം അറിയാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ പരസ്പരം പോരടിച്ച സ്ഥാനാർത്ഥികൾ തിങ്കളാഴ്ച ഒരേവേദിയിൽ എത്തും.തിരഞ്ഞെടുപ്പ് കാർട്ടൂണുകളുടെ പ്രദർശനത്തിനോട് അനുബന്ധിച്ച് തിരുവനന്തപുരത്തെ സാംസ്കാരിക സംഘടനയായ കലയും കോഫി ഹൗസ് കൂട്ടായ്മയുംകേരള കാർട്ടൂൺ അക്കാദമിയും ചേർന്നാണ് ‘കാപ്പിയും കാർട്ടൂണും ‘ പരിപാടി ഒരുക്കിയിരിക്കുന്നത്. യൂണിവേഴ്സിറ്റിസ്റ്റുഡൻസ് സെൻററിൽ വൈകിട്ട് 3 മണിക്ക് നടക്കുന്ന പരിപാടിയിലെത്തുന്ന സ്ഥാനാർത്ഥികൾ സദസ്സിനോടും കാർട്ടൂണിസ്റ്റുകളോടും സംവദിക്കും. തിരഞ്ഞെടുപ്പ് കാലത്ത് ദിനപത്രങ്ങളിലും സമൂഹമാധ്യമങ്ങളിലും ജനശ്രദ്ധ നേടിയ തിരഞ്ഞെടുത്തെ കാർട്ടൂണുകളാണ് പ്രദർശനത്തിലുള്ളത്. നരേന്ദ്രമോദിയും കെജ്രിവാളും രാഹുലും പിണറായി വിജയനും വിവിധ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളും കാർട്ടൂണിൽ നിറഞ്ഞുനിൽക്കുന്നു. തിരഞ്ഞെടുപ്പ് കാലത്ത് അന്തരീക്ഷത്തിന് ചൂടു പകർന്ന വിവിധ വിവാദങ്ങളും വിഷയങ്ങളും ആണ് വരകളിൽ തെളിഞ്ഞു നിൽക്കുന്നത്.