പകൽ കുറ്റികാട്ടിൽ രാത്രി വീടിന് മുന്നിൽ….പെരുമ്പാമ്പ് ഭീതിയിൽ ഉറക്കമില്ലാതെ കുടുംബം…അനങ്ങാതെ വനം വകുപ്പ്….

പെരുമ്പാമ്പ് ഭീതിയിൽ ഉറക്കമില്ലാതെ കുടുംബം. പ്രമാടം മറൂർ പത്മസരോ​വരം ​ഗിരീഷും കുടുംബവുമാണ് നാല് ദിവസമായി രാത്രിയിൽ ഭീതിയോടെ ഉറങ്ങാതെ കഴിയുന്നത്. പകൽ സമീപത്തെ കുറ്റിക്കാട്ടിൽ കഴിയുന്ന കൂറ്റന്‍ പെരുമ്പാമ്പ് രാത്രിയാകുന്നതോടെ വീട്ടിന് മുന്നിലെ ​ഗേറ്റിനടുത്തെത്തിയാണ് സഹവാസം. നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വനംവകുപ്പിനെ സമീപിച്ചെങ്കിലും തിരിഞ്ഞുനോക്കിയിട്ടില്ല.
ഇപ്പോൾ വരാനാകില്ലെന്ന മറുപടിയാണ് ഇവർക്ക് ലഭിച്ചത്. കഴിഞ്ഞ നാല് ദിവസമായി വീട്ടിലെത്തുന്ന പെരുമ്പാമ്പിനെ പുലർച്ചെ മുതൽ കാണാതാകും. നാല് ദിവസമായി ഇതുതന്നെയാണ് അവസ്ഥ. രാത്രി മുഴുവൻ ലൈറ്റിട്ട് പെരുമ്പാമ്പ് വീടിന്നുള്ളിലേക്ക് കയറാതിരിക്കാൻ ഉറക്കമിളച്ചിരിക്കുകയാണ് ​ഗിരീഷും കുടുംബവും.

Related Articles

Back to top button