പോസ്റ്റല്‍ ബാലറ്റുകള്‍ ആദ്യം എണ്ണുക പ്രായോഗികമല്ല..ഇന്ത്യ സഖ്യത്തിന്റെ ആവശ്യം തള്ളി…

പോസ്റ്റല്‍ ബാലറ്റുകള്‍ ആദ്യം എണ്ണി തീര്‍ക്കണമെന്ന ഇന്ത്യ സഖ്യത്തിന്റെ ആവശ്യം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍.പോസ്റ്റല്‍ ബാലറ്റുകള്‍ ആദ്യം എണ്ണുന്നതു പ്രായോഗികമല്ലെന്നാണ് കമ്മിഷന്റെ നിലപാട് .പോസ്റ്റല്‍ ബാലറ്റുകള്‍ സൂക്ഷിച്ചുവയ്ക്കാന്‍ വ്യവസ്ഥയുണ്ട്. കൃത്രിമം നടക്കുമെന്ന വാദം അംഗീകരിക്കാനാവില്ലെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി.

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതിനു പിന്നാലെയാണ് വോട്ടെണ്ണല്‍ സുതാര്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യാ മുന്നണി നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്. എന്‍ഡിഎയ്ക്ക് ഭൂരിപക്ഷം പ്രവചിച്ചുകൊണ്ടുള്ള എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാനുള്ള നീക്കമാണെന്നാണ് ഇന്ത്യ സഖ്യത്തിന്റെ ആരോപണം.

Related Articles

Back to top button