കൂട്ടുകാർക്കൊപ്പം നദിയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു…
തിരുവനന്തപുരം വാമനപുരത്ത് നദിയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. കല്ലറ താളിക്കുഴി സ്വദേശി മനോജ് (28) ആണ് മരണപ്പെട്ടത്..തിരുവനന്തപുരം താവയ്ക്കലാണ് സംഭവം നടന്നത്. കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയപ്പോഴാണ് അപകടത്തിൽപ്പെട്ടത്. മൃതദേഹം വിതുര താലൂക്കാശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്