കുളിക്കുന്നതിനെ ചൊല്ലി തർക്കം..മുംബൈ സ്ഫോടന കേസിലെ പ്രതിയെ സഹതടവുകാർ മർദിച്ച് കൊലപ്പെടുത്തി…

മുംബൈ സ്ഫോടന പരമ്പര കേസിലെ പ്രതിയെ സഹതടവുകാര്‍ മർദിച്ച് കൊലപ്പെടുത്തി.ജീവപര്യന്തം തടവ് അനുഭവിക്കുന്ന 59കാരനായ മുഹമ്മദ് അലി ഖാന്‍ എന്ന മനോജ് കുമാര്‍ ഗുപ്തയാണ് അക്രമത്തില്‍ മരിച്ചത്.1993ലെ മുംബൈ സ്ഫോടന പരമ്പര കേസിലെ പ്രതിയാണ് മുഹമ്മദ് അലി.കോലാപൂരിലെ കലംബ സെൻട്രൽ ജയിലിലാണ് സംഭവം. ജയിലിലെ കുളിസ്ഥലത്തുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് ജയിൽ അധികൃതർ പറയുന്നത്. തർക്കത്തിനിടെ സഹതടവുകാർ അഴുക്കുചാലിന്റെ ഇരുമ്പുമൂടിയെടുത്ത് ഖാന്റെ തലക്കടിക്കുകയായിരുന്നു. ബോധം പോയി നിലത്ത് വീണ മുഹമ്മദ് അലിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നുവെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു.

സംഭവത്തിൽ പില്യ സുരേഷ് പാട്ടീൽ എന്ന പ്രതീക്, ദീപക് നേതാജി ഖോട്ട്, സന്ദീപ് ശങ്കർ ചവാൻ, ഋതുരാജ് വിനായക് ഇനാംദാർ, സൗരഭ് വികാസ് എന്നിവരാണ് പ്രതികളെന്നും ഇവർക്കെതിരെ കൊലക്കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഉടൻ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നും പൊലീസ് പറഞ്ഞു.

Related Articles

Back to top button