സ്കൂട്ടറിലെത്തി മാലപൊട്ടിച്ച കള്ളനെ അടിച്ച് വീഴ്ത്തി യുവതി..പഞ്ഞിക്കിട്ട് നാട്ടുകാർ…

തിരുവനന്തപുരം കഴക്കൂട്ടത്ത് ബൈക്കിലെത്തി മാല പിടിച്ചു പറിച്ച പ്രതി പിടിയിൽ.ചന്തവിള സ്വപ്നാലയത്തിൽ അനിൽകുമാറിനെ (42)യാണ് യുവതി സാഹസികമായി പിടികൂടി പോലീസിൽ ഏല്പിച്ചത്.പ്രതിയെ നാട്ടുകാർ മർദിക്കുകയും ചെയ്തു.തിരുവനന്തപുരം ചേങ്കോട്ടുകോണത്താണ് സംഭവം.

സമീപത്തെ മെഡിക്കൽ സ്റ്റോറിൽ നിന്നും മരുന്ന് വാങ്ങി പോത്തൻകോട് പേരുത്തല സ്വദേശിയായ അശ്വതി തിരികെ വരുമ്പോളായിരുന്നു മോഷ്ടിച്ച ബൈക്കുമായി എത്തിയ മോഷ്ടാവ് അനിൽകുമാർ യുവതിയുടെ കഴുത്തിൽ കിടന്ന 3 പവൻ മാല മോഷ്ടിക്കാൻ ശ്രമിച്ചത്.അശ്വതിക്ക് സാരമായ പരുക്കുകളുണ്ട്. നാട്ടുകാർ ഇയാളെ പൊലീസിൽ ഏൽപ്പിച്ചു.

Related Articles

Back to top button