സൈക്കിൾ നഷ്ടമായതിന് മന്ത്രിക്ക് ഇ-മെയിൽ അയച്ചു….അവന്തികയ്ക്ക് വിദ്യാഭ്യാസ മന്ത്രിയുടെ സമ്മാനം പുതിയ സൈക്കിൾ…

കൊച്ചി : എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങിയ അവന്തികയ്ക്ക് വിദ്യാ‍ഭ്യാസ മന്ത്രിയുടെ സമ്മാനം. തന്‍റെ കാണാതായ സൈക്കിളിന് പകരം പുതു പുത്തൻ സൈക്കിൾ. എറണാകുളം പാലാരിവട്ടം സ്വദേശിനി അവന്തിക മന്ത്രിയ്ക്ക് അയച്ച ഇ മെയിൽ സന്ദേശമാണ് പുതിയൊരു സൈക്കിളിന് വഴിയൊരുക്കിയത്.

എറണാകുളം ഗേൾസ് ഹൈസ്കൂൾ വിദ്യാ‍ർത്ഥിനിയാണ് അവന്തിക. പത്താം ക്ലാസിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. പ്ലസ് വണ്ണിന് ഇതേ സ്കൂളിൽ തന്നെ പോകാമെന്ന് കരുതിയിരിക്കുമ്പോഴാണ് തന്‍റെ പ്രിയപ്പെട്ട സൈക്കിൾ മോഷ്ടിക്കപ്പെട്ടത്. പാലാരിവട്ടത്തെ വാടകവീട്ടിൽ നിന്ന് ആരോ എടുത്തുകൊണ്ടു പോകുകയായിരുന്നു. അയലത്തെ വീട്ടിൽ നിന്ന് സിസിടിവി ദൃശ്യങ്ങൾ തപ്പിയെടുത്ത് പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ ചെന്നു. എന്നാൽ ‘സൈക്കിളല്ലേ വിട്ടുകള’ എന്ന് പറഞ്ഞ് പൊലീസുകാരും കാര്യമാക്കിയില്ല.

Related Articles

Back to top button