കൊലക്ക് കൂട്ട് നിന്നവരെയും വെളിച്ചത്ത് കൊണ്ടുവരണം..അന്വേഷണ കമ്മിഷന് തെളിവുകൾ കൈമാറി സിദ്ധാർത്ഥിന്റെ മാതാപിതാക്കൾ‌…

പൂക്കോട് വെറ്റിനറി കോളജിലെ വിദ്യാർത്ഥി ജെഎസ് സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണ കമ്മിഷന് തെളിവുകൾ കൈമാറി മാതാപിതാക്കൾ‌.സിദ്ധാർത്ഥിന്‍റെ അച്ഛൻ പ്രകാശ്, അമ്മ ഷീബ, അമ്മാവൻ ഷിജു എന്നിവരാണ് റിട്ട. ജസ്റ്റിസ് എ ഹരിപ്രസാദ് മുൻപാകെ ഹാജരായി രേഖകൾ കൈമാറിയത്. പറയാതിരുന്ന കാര്യങ്ങൾ തെളിവുകൾ സഹിതം ബോധ്യപ്പെടുത്തിയെന്ന് പിതാവ് ജയപ്രകാശ് പറഞ്ഞു. മരണത്തിന് കാരണക്കാരായവർ‍ മാത്രമല്ല കൊലപാതകത്തിന് കൂട്ട് നിന്നവരും ഒളിപ്പിക്കാൻ ശ്രമിച്ചവരും നിയമനടപടി നേരിടണമെന്ന് സിദ്ധാർത്ഥന്‍റെ കുടുംബം പറഞ്ഞു. പ്രതികൾക്ക് ജാമ്യം ലഭിച്ചത് കേസിനെ ബാധിക്കുമോയെന്ന് ആശങ്കയുണ്ടെന്നും പിതാവ് പറഞ്ഞു.

കൊലപാതകത്തിന് കൂട്ടുനിന്ന സർവ്വകലാശാലയിലെ മുൻ വിസിമാരെയും കേസിൽ പ്രതികളാക്കണം എന്നും സിദ്ധാർത്ഥന്റെ പിതാവ് ജയപ്രകാശ് ആവശ്യപ്പെട്ടു.ഗവർണർ നിയോഗിച്ച ഹരിപ്രസാദ് കമ്മീഷൻ ഇന്ന് സിദ്ധാർത്ഥന്റെ മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തിയത്.കുസാറ്റ് ഗസ്റ്റ് ഹൗസിലെ കമ്മീഷൻ ഓഫീസിൽ വച്ചായിരുന്നു മൊഴിയെടുത്തത്. തങ്ങൾക്ക് പറയാനുള്ള എല്ലാ കാര്യങ്ങളും കമ്മീഷന് മുന്നിൽ പറഞ്ഞിട്ടുണ്ടെന്ന് മൊഴി നൽകിയശേഷം സിദ്ധാർത്ഥന്റെ മാതാവ് ഷീബ പറഞ്ഞു.

Related Articles

Back to top button