സിക്കിമില്‍ എസ്‌കെഎം വീണ്ടും അധികാരത്തിലേക്ക്..അരുണാചലില്‍ വീണ്ടും ബിജെപി തന്നെ…
സിക്കിമില്‍ തുടര്‍ഭരണം ഉറപ്പാക്കി സിക്കിം ക്രാന്തികാരി മോര്‍ച്ച. 32 അംഗ നിയമസഭയിലെ 31 സീറ്റിലും എസ്‌കെഎം മുന്നിട്ടു നിൽക്കുന്നു.പ്രധാന പ്രതിപക്ഷമായ സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടിനെ നിഷ്പ്രഭരാക്കിയാണ് എസ്‌കെ എമ്മിന്റെ മുന്നേറ്റം.
അതേസമയം അരുണാചല്‍ പ്രദേശില്‍ ബിജെപി വീണ്ടും അധികാരം ഉറപ്പിച്ചു.. 60 അംഗ നിയമസഭയില്‍ 12 ഇടത്ത് ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. 34 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു.