ഫ്ലൈഓവറിൽ ലോറികൾ കൂട്ടിയിടിച്ച് അപകടം..ഗതാഗതം തടസ്സപ്പെട്ടു…
പാറശ്ശാല: ദേശീയപാതയിൽ മാർത്താണ്ഡം ഫ്ലൈഓവറിൽ വെട്ടുവെന്നി ഭാഗത്ത് ലോറികൾ കൂട്ടിയിടിച്ച് അപകടം. ഒരു ലോറി ഡ്രൈവർക്ക് ഗുരുതര പരിക്കുണ്ട്. ഒരാൾ പുറത്തേക്ക് ചാടിയതിനാൽ ചെറിയ പരിക്കുകളേയുള്ളൂ.അപകടത്തെ തുടർന്ന് മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. രാവിലെ 6.30-ഓടെയാണ് അപകടം. കുഴിത്തുറ ഭാഗത്തേക്ക്, ലോഡുമായി വന്ന ലോറി മുന്നിൽപ്പോയ വാഹനങ്ങളെ മറികടക്കാൻ ശ്രമിക്കുമ്പോഴാണ് അപകടമുണ്ടായത്. ഓവർടേക്ക് ചെയ്യുമ്പോൾ ഇടതുവശത്ത് പോയിക്കൊണ്ടിരുന്ന ബസിനെയും കാറിനെയും ലോറി ഇടിച്ചു. തുടർന്ന് മറ്റൊരു ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.