ഇൻഡ്യ മുന്നണിയുടെ ‘സ്വപ്നഭൂമിയായി’ തമിഴ്നാട്… തൂത്തുവാരുമെന്ന് എക്സിറ്റ് പോൾ പ്രവചനം….


തമിഴ്നാട് ഇൻഡ്യ മുന്നണിയുടെ സ്വപ്നഭൂമിയായി മാറുമെന്നും, സീറ്റുകൾ തൂത്തുവാരുമെന്ന് എക്സിറ്റ് പോൾ പ്രവചനം. സർവേകളെല്ലാം ബിജെപിക്ക് തുടർ ഭരണം പ്രവചിക്കുമ്പോളും തമിഴ്നാട് ഇൻഡ്യ മുന്നണി തൂത്തുവാരുമെന്ന് തന്നെയാണ് പറയുന്നത്.


എബിപി ന്യൂസ് ഇൻഡ്യാ സഖ്യത്തിന് 37 മുതൽ 39 സീറ്റ് വരെ പ്രവചിക്കുമ്പോൾ എൻഡിഎ 2 സീറ്റ് വരെ നേടി അക്കൗണ്ട്‌ തുറക്കുമെന്നാണ് പ്രവചനം. ടൈംസ് നൗ ഇൻഡ്യാ മുന്നണിക്ക് പ്രവചിക്കുന്നത് 35 സീറ്റ് വരെയാണ്. എൻഡിഎ 3 സീറ്റ് വരെ നേടുമെന്നും അണ്ണാ ഡിഎംകെ 2 സീറ്റ് നേടുമെന്നും ഇവർ പ്രവചിക്കുന്നു. റിപ്പബ്ലിക്ക് പി-മാർക്ക് സർവേ 38 , ന്യൂസ് നേഷൻ 36 , ഇന്ത്യ ടുഡേ 33 മുതൽ 37, ന്യൂസ് 18 ചാനൽ 36 മുതൽ 39 സീറ്റുകൾ വരെ ഇൻഡ്യാ മുന്നണിക്ക് ലഭിച്ചേക്കുമെന്ന് പ്രവചിക്കുന്നു. ഈ സർവേകളെല്ലാം ബിജെപിക്ക്  സീറ്റുകളുണ്ടാകുമെന്നും പ്രവചിക്കുന്നുണ്ട്.

Related Articles

Back to top button