തൃണമൂലിനെ മറികടന്ന് ബംഗാൾ ബിജെപി പിടിക്കുമെന്ന് പ്രവചനം..കർണാടകയിലും…
ബംഗാളിൽ തൃണമൂൽ കോൺഗ്രസിനെ മറികടന്ന് ബിജെപി കൂടുതല്‍ സീറ്റുകള്‍ നേടുമെന്ന് എക്സിറ്റ്പോള്‍ ഫലങ്ങള്‍.. 2019ല്‍ ബിജെപി മികച്ച പ്രകടനം കാഴ്ച വെച്ച സംസ്ഥാനമായിരുന്നു ബംഗാള്‍. 42 സീറ്റുകളില്‍ അന്ന് 18 സീറ്റുകളും ബിജെപി നേടിയിരുന്നു. 22 സീറ്റുകളാണ് അന്ന് തൃണമൂല്‍ നേടിയത്.ഇത്തവണ അതിനേക്കാള്‍ മികച്ച പ്രകടനവുമായി തൃണമൂലിനെ മറികടക്കും ബിജെപി എന്നാണ് പ്രവചനം.
കൂടാതെ കർണാടകയിലും ബിജെപിക്കാണ് മുൻഗണന. നിയമസഭാ തെരഞ്ഞെടുപ്പിലെ മുന്നേറ്റം ഉണ്ടാക്കാനാകില്ലെന്ന് എക്സിറ്റ് പോള്‍ ഫലം പറയുന്നു. 28 ലോക്സഭാ സീറ്റുകളില്‍ 25 വരെ സീറ്റ് എന്‍ഡിഎ നേടുമെന്നാണ് പ്രവചനം.