വെള്ളക്കെട്ട് രൂക്ഷമായതിനെ തുടർന്ന് കഞ്ഞിപ്പാടത്ത് നാട്ടുകാർ റോഡ് ഉപരോധിച്ചു…

ആലപ്പുഴ: അമ്പലപ്പുഴ വടക്കു പഞ്ചായത്തിലെ കഞ്ഞിപ്പാടത്ത് വെള്ളക്കെട്ട് രൂക്ഷമായതിനെ തുടർന്ന് നാട്ടുകാർ റോഡ് ഉപരോധിച്ചു. ശനിയാഴ്ച വൈ എസ്.എൻ. കവല – വൈശ്യം ഭാഗംറോഡ് ആണ് ഉപരോധിച്ചത്.ഒരു മണിക്കൂറോളം റോഡ് ഉപരോധിച്ചതിനാൽ ഗതാഗതം തടസപ്പെട്ടു.പ്രദേശത്ത്
വെള്ളക്കെട്ട് രൂക്ഷമായിട്ടും പാടശേഖരങ്ങളിൽ പമ്പിംഗ് നടത്തി വെളളം വറ്റിക്കാത്തതാണ് നാട്ടുകാരുടെ പ്രതിഷേധത്തിന് കാരണമായത്.തുടർന്ന് വൈകിട്ട് 5 ഓടെ നാട്ടുകാർ റോഡ് ഉപരോധിക്കുകയായിരുന്നു.
പാടശേഖരങ്ങളിലെല്ലാം വെള്ളം കയറ്റി ഇട്ടിരുന്നത് മഴയിൽ കവിഞ്ഞൊഴുകി പ്രദേശത്തെ വീടുകളിലേക്കും കയറി.പല ഇടറോഡുകളും വെള്ളം നിറഞ്ഞ് സഞ്ചാരയോഗ്യമല്ലാതായി മാറി.
ഇതു വഴിയുള്ള യാത്രയും ദുഷ്കരമാണ്.എ.കെ.ജി. വട്ടപ്പായിത്ര റോഡും കവിഞ്ഞ് വെള്ളം ഒഴുകുന്നുണ്ട്. കാട്ടുകോണം, മൂലേ പാടം, കോലടിക്കാട് തുടങ്ങിയ പാടശേഖരങ്ങളുടെ ബണ്ടുകളിലെ വീടുകൾ എല്ലാം വെള്ളക്കെട്ടിലാണ്.പലരുടേയും വീടുകൾക്കകത്തും വെള്ളം കയറുന്നുണ്ട്. കുടിവെള്ള പൈപ്പുകൾ പലതും വെള്ളത്തിനടിയിലായതിനാൽ കുടിവെള്ളം ശേഖരിക്കാനും പറ്റാത്ത അവസ്ഥമാണ്. പുറത്തിറങ്ങാനാവാത്ത തരത്തിലാണ് പല വീടുകളിലേയും പരിസരം. അടിയന്തിരമായി പാടശേഖരങ്ങളിലെ മോട്ടറുകൾ പ്രവർത്തിപ്പിച്ച് വെള്ളം വറ്റിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

Related Articles

Back to top button