കുട്ടികൾക്ക് കൗതുകമായി തീവണ്ടി സ്‌കൂൾ…

ആലപ്പുഴ: സ്‌കൂൾ കെട്ടിടവും മുറികളും തീവണ്ടിയായി രൂപാന്തരപ്പെട്ടപ്പോൾ വിദ്യാർഥികൾക്കും ഗ്രാമവാസികൾക്കും കൗതുകം. വാടയ്ക്കൽ കുതിരപന്തി റ്റി .കെ .മാധവ മെമ്മോറിയൽ യു. പി സ്‌കൂളിലാണ് ആകർഷകമായ രീതിയിൽ തീവണ്ടിയുടെ മാതൃകയിൽ കെട്ടിടം പെയിൻ്റ് ചെയ്ത് നവീകരിച്ചത്.
പുതിയ അധ്യയന വർഷത്തിൽ കുട്ടികളെ ആകർഷിക്കുന്നതിന്റെ ഭാഗമായി മാനേജ്മെന്റിന്റെ നിർദേശപ്രകാരം ഈ കലാവിരുത് തയ്യാറാക്കിയത് ആലപ്പുഴ നെഹ്‌റു ട്രോഫി വാർഡ് സ്വദേശി ബോബൻ സിത്താര എന്ന കലാകാരനാണ്. ഒരാഴ്ച‌ കൊണ്ടാണ് ഒരു സഹപ്രവർത്തകനൊപ്പം ഇദ്ദേഹം സ്കൂൾ കെട്ടിടത്തിന്റെ ഭിത്തിയിൽ ട്രെയിൻ വരച്ചു തീർത്തത്. ഇതിൽ എ. സി കോച്ചുകളും നിർമിച്ചിട്ടുണ്ട്.എൽ. കെ .ജി മുതൽ ഏഴാം ക്ലാസു വരെയും ഇംഗ്ലീഷ്, മലയാളം മിഡിയം ക്ലാസുകൾ ഉണ്ട്
ഈ സ്കൂളിൽ 300 ഓളം വിദ്യാർഥികളാണുള്ളത്. 1957 ൽ പ്രവർത്ത നമാരംഭിച്ച സ്‌കൂളിൽ. ഇത്തവണ എല്ലാ ക്ലാസ് മുറികളിലും ബ്ലാക്ക് ബോർഡുകൾ മാറ്റിയ ശേഷം പൂർണമായും ഡിജിറ്റൽ വൈറ്റ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് സ്കൂ‌ൾ കമ്മിറ്റി കൺവീനർ പി .കെ. ബൈജൂ പറഞ്ഞു.കൂടാതെ ഇടവേളകളിൽ കുട്ടികൾക്ക് ആസ്വാദ്യകരമാക്കാൻ എല്ലാ ക്ലാസ്മുറികളിലും ഈ അധ്യയനവർഷം തന്നെ എൽ.സി.ഡിയും സ്ഥാപിക്കും.
കുട്ടികളുടെ പാർക്ക്, കളിസ്ഥലം, കുട്ടികളുടെ റേഡിയോ, ലൈബ്രറി, സയൻസ് – പരിസ്ഥിതി ക്ലബ്കൾ, തുടങ്ങിയവ പ്രവർത്തിക്കുന്നു, പ്രവേശനോൽത്സവ ഒരുക്കങ്ങൾ പുർത്തിയയെന്നു സ്കൂൾ എച്ച് .എം ഗീതാകുമാരി, മാനേജർ റ്റി .ആർ. ഓമനക്കുട്ടൻ എന്നിവർ അറിയിച്ചു.
പുതിയ അധ്യയനവർഷം സ്‌കൂളിലെത്തുന്ന വിദ്യാർത്ഥികൾക്ക് ട്രെയിൻ കൗതുകക്കാഴ്‌ചയായി മാറും.

Related Articles

Back to top button