പത്തനംതിട്ടയിൽ 53,000 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയം ഉറപ്പെന്ന് തോമസ് ഐസക്….

ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെ വിജയം ഉറപ്പിച്ച് മുൻ ധനമന്ത്രിയും എൽഡിഎഫ് പത്തനംതിട്ട ലോക്സഭാ സ്ഥാനാർത്ഥിയുമായ തോമസ് ഐസക്. 53,000 വോട്ട് ഭൂരിപക്ഷത്തിൽ പത്തനംതിട്ടയിൽ തനിക്ക് വിജയം ഉറപ്പാണെന്ന് തോമസ് ഐസക് പറഞ്ഞു.

എൻഡിഎയ്ക്ക് രണ്ട് ലക്ഷത്തിന് മുകളിൽ വോട്ട് കിട്ടില്ല. ബിജെപി സ്ഥാനാർത്ഥി അനിൽ ആൻ്റണി നവാഗതനായതിനാൽ വോട്ട് കുറയും. ബിജെപിയുടെ ഉയർന്ന നേതാവ് മൽസരിച്ചിരുന്നുവെങ്കിൽ കൂടുതൽ വോട്ട് കിട്ടിയേനേ എന്നും തോമസ് ഐസക് കൂട്ടിച്ചേർത്തു.

Related Articles

Back to top button