കോഴിക്കോടും ഇടുക്കിയിലും ഉരുൾപൊട്ടൽ…വൻ നാശനഷ്ടം…

കനത്ത മഴയിൽ കൂരാച്ചുണ്ട് കരിയാത്തൻപാറയിൽ ഉരുൾപൊട്ടൽ. ഇരുപത്തെട്ടാംമൈൽ സ്വദേശി മുജീബിന്റെ കോഴിഫാം തകർന്നു. കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെയായിരുന്നു മണ്ണിടിച്ചിലുണ്ടായത്. മണ്ണിടിഞ്ഞ് മീറ്ററുകളോളം താഴേക്ക് വരികയും വ്യാപകമായ കൃഷിനാശം ഉണ്ടാവുകയും ചെയ്തു.പ്രദേശത്തെ വീടുകള്‍ക്ക് ഭീഷണിയുണ്ടെന്ന് ജനങ്ങള്‍ പറയുന്നു. 1500 കോഴി കൂടുകൾ നശിച്ചു പോയി. ഉപയോ​ഗിക്കാൻ പറ്റാതെ ഉപയോ​ഗ ശൂന്യമായിരിക്കുകയാണ് എന്ന് കോഴിഫാം ഉടമ മുജീബ് പറഞ്ഞു. ഉരുൾപൊട്ടലിൽ 200 കവുങ്ങുകളും നശിച്ചു പോയി.

Related Articles

Back to top button