ഡിഇഒ ഓഫീസിലെ ഊരിയ ഫ്യൂസ് തിരികെ കുത്തി കെഎസ്ഇബി…

പാലക്കാട് ഡിഇഒ ഓഫീസിലെ വൈദ്യുതി പുനസ്ഥാപിച്ചു. വൈദ്യുതി ബില്‍ കുടിശ്ശിക അടയ്ക്കാത്തതിനെ തുടര്‍ന്നാണ് കെഎസ്ഇബി ഡിഇഒ ഓഫീസിലെ വൈദ്യുതി വിച്ഛേദിച്ചത്. 10 ദിവസത്തിനകം കുടിശ്ശിക തുക അടയ്ക്കാമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ കത്ത് നൽകിയതിന്‍റെ അടിസ്ഥാനത്തിലാണ് കെഎസ്ഇബി വൈദ്യുതി പുനസ്ഥാപിച്ചത്. 24,016 രൂപയാണ് കുടിശ്ശിക അടയ്ക്കാനുള്ളത്.

വൈദ്യുതി ബില്‍ കുടിശ്ശിക അടക്കാത്ത സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ കണക്ഷൻ വിച്ഛേദിക്കുന്ന നടപടികള്‍ കെഎസ്ബി തുടരുകയാണ്. ഇത് രണ്ടാം തവണയാണ് പാലക്കാട് ഡിഇഒ ഓഫീസിലെ ഫ്യൂസ് ഊരുന്നത്. അധ്യയന വര്‍ഷം ആരംഭിക്കാനിരിക്കെയുണ്ടാകുന്ന തിരക്കുകള്‍ക്കിടെയാണ് അപ്രതീക്ഷിതമായി ഓഫീസിലെ ഫ്യൂസ് ഊരിയത്. കഴിഞ്ഞ ഏപ്രിലിലും കുടിശ്ശികയുടെ പേരില്‍ ഡിഇഒ ഓഫീസിലെ ഫ്യൂസ് ഊരിയിരുന്നു.

Related Articles

Back to top button