സ്ട്രീറ്റ് ലൈറ്റുമില്ല സിഗ്നൽ ലൈറ്റുമില്ല..അപകടം പതിയിരിക്കുന്ന ബൈപ്പാസ്…
പാറശാല: കഴക്കൂട്ടം – കാരോട് ബൈപ്പാസ് റോഡിൽ അപകടങ്ങൾ തുടർക്കഥയാകുന്നു.റോഡിലെ അപാകതകൾ മൂലം ഇവിടംഅപകടക്കെണി യായി മാറിയെന്ന് നാട്ടുകാർ. നിർമ്മാണം ഏറെക്കുറെയും കഴിഞ്ഞുവെങ്കിലും സ്ട്രീറ്റ് ലൈറ്റും സിഗ്നൽ ലൈറ്റും സ്ഥാപിക്കാതെ വാഹനങ്ങൾക്ക്തുറന്നുകൊടുത്തതാണ് അപകടങ്ങൾക്ക് കാരണമായത്. കോവളം മുതൽ കേരള തമിഴ്നാട് അതിർത്തി പ്രദേശമായ പാറശ്ശായയിലെ ചെങ്കവിള വരെയുള്ള റോഡിലെ തുടർ നിർമ്മാണ ക്കാര്യത്തിൽ ബൈപ്പാസ് അതോറിട്ടിക്കോ, നിർമാണച്ചുമതലയുള്ള എൽ .ആൻഡ്.ടി കമ്പനിയോ നടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം.
പൂർണമായും കോൺക്രീറ്റ് റോഡായതിനാൽ നിർമ്മാണത്തിലെ അപാകതയും പൂർത്തീകരിക്കാത്ത സിഗ്നൽ
സംവിധാനങ്ങളും തെറ്റായി സ്ഥാപിച്ചിട്ടുള്ല ദിശാ സൂചനാബോർഡുകളും അപകടങ്ങൾ പെരുകാൻ കാരണമാകുന്നു. തിരുപുറം പുറുത്തിവിളയിലും കാഞ്ഞിരംകുളത്തും മേജർ സിഗ്നൽ ജംഗ്ഷനുകൾ സ്ഥാപിക്കുമെന്ന അധികൃതരുടെ പ്രഖ്യാപനം നടന്നില്ല . നാഷണൽ ഹൈവേഅതോറിട്ടിയുടെ മാസ്റ്റർ പ്ലാനിൽ ഉൾപ്പെട്ടതാണ് 2 സിഗ്നൽ ജംഗ്ഷനുകളും.