ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്കൂട്ടർ കത്തി നശിച്ചു…
പൂവാർ കാഞ്ഞിരംകുളത്ത് കോവളം – കാരോട് ബൈപ്പാസ് റോഡിൽ ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്കൂട്ടർ കത്തി നശിച്ചു. ബാലരാമപുരം ഐത്തിയൂർ കരിക്കാട്ടുവിള വീട്ടിൽ സഫറുദ്ദീന്റെ സ്കൂട്ടറാണ് കാഞ്ഞിരംകുളം ജംഗ്ഷന് സമീപം കത്തിനശിച്ചത്.പൂവാറിൽ നിന്ന് ഫയർഫോഴ്സ് എത്തിയെങ്കിലും സ്കൂട്ടർ പൂർണമായും കത്തിയമർന്നു.കാഞ്ഞിരംകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോകുമ്പോഴായിരുന്നു അപകടം.
ദുർഗന്ധവും പിന്നാലെ പുകയും വന്നതോടെ ഉടൻ സ്കൂട്ടർ റോഡിന്റെ സൈഡിലേക്ക് ഒതുക്കിയിട്ട് സഫറുദ്ദീൻ മാറിനിന്നു. നിമിഷങ്ങൾക്കുള്ളിൽ തീ ആളിക്കത്തിയതായി ഇയാൾ പറഞ്ഞു.