ലോക്കോ പൈലറ്റുമാരുടെ സമരം ഇന്നു മുതൽ..ട്രെയിൻ ഗതാഗതം…
ദക്ഷിണ റെയില്‍വേക്ക് കീഴിലുള്ള ലോക്കോ പൈലറ്റുമാര്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇന്ന് മുതൽ സമരം ആരംഭിക്കും. ഓള് ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസ്സോസിയേഷനാണ് ചട്ടപ്പടി സമരത്തിന് നേതൃത്വം നല്‍കുന്നത്.ട്രെയിൻ ഗതാഗതം നിർത്തിയുള്ള സമരമല്ലെന്ന് അസോസിയേഷൻ അധികൃതർ പറഞ്ഞു.
ജോലിസമയം 10 മണിക്കൂറാക്കുക, ആഴ്ചാവധി 46 മണിക്കൂറാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. ആവശ്യങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ ജോലിസമയം കഴിഞ്ഞാലുടന്‍ അധികജോലി ചെയ്യാതെ വണ്ടി നിര്‍ത്തി പോകുമെന്നാണ് മുന്നറിയിപ്പ്.
ദക്ഷിണ റെയിൽവേയിലെ പാലക്കാട്, തിരുവനന്തപുരം, സേലം, ചെന്നൈ, തിരുച്ചിറപ്പള്ളി, മധുര ഡിവിഷനുകളിലെ രണ്ടായിരത്തോളം ലോക്കോ പൈലറ്റുമാരാണ് ഇന്നു മുതൽ പ്രത്യക്ഷ സമരത്തിലേക്കു കടക്കുന്നത്.