ബിവറേജസ് സെൽഫ് സർവീസ് ഔട്ട്ലെറ്റിൽ മോഷണം നടത്തിയ യുവാക്കൾ അറസ്റ്റിൽ…

കോഴിക്കോട് തണീർപന്തലിലെ ബിവറേജ്സ് സെൽഫ് സർവീസ് ഔട്ട്ലെറ്റിൽ മോഷണം നടത്തിയ യുവാക്കൾ അറസ്റ്റിൽ. അന്നശേരി പരപ്പാറ സ്വദേശികളായ മുഹമ്മദ് ആസിഫ് (20), സച്ചിൻ പ്രഭാകരൻ (23) എന്നിവരാണ് അറസ്റ്റിലായത്. 3000 രൂപ വിലയുള്ള ഇന്ത്യൻ നിർമിത വിദേശ മദ്യകുപ്പികളാണ് വിവിധ ദിവസങ്ങളിലായി ഇവര്‍ മോഷ്ടിച്ചത്.രണ്ടു പേർ കൂടി പിടിയിലാവാൻ ഉണ്ട്. ആകെ 11 കുപ്പികള്‍ മോഷണം പോയി. മെയ് 16, 19, 24 , 25 തിയ്യതികളിലായാണ് പ്രതികള്‍ മോഷണം നടത്തിയത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളെ പിടികൂടിയത്.

Related Articles

Back to top button