പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം യുവാവ് അറസ്റ്റിൽ….

ഹരിപ്പാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് മുന്നിൽ നഗ്നത പ്രദർശനം നടത്തിയ കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു. കരുനാഗപ്പള്ളി ആലുംകടവ് നമ്പരുവികാല കാഞ്ഞിരം കുന്നേൽ സുബിനെ(37)യാണ് കനകക്കുന്ന് പൊലീസ് പോക്സോ നിയമപ്രകാരം അറസ്റ്റു ചെയ്തത്. മുതുകുളം ഭാഗത്ത് ക്ലാസ് കഴിഞ്ഞു മടങ്ങുകയായിരുന്ന പെൺകുട്ടികളെ ഇയാൾ ബൈക്കിലെത്തിയാണ് നഗ്നത കാട്ടിയത്.

മുതുകുളം, പുല്ലുകുളങ്ങര പ്രദേശങ്ങളിൽ ഇട റോഡുകളിൽ കൂടി പോകുന്ന പെൺകുട്ടികളെ സ്ഥിരമായി പ്രതി ശല്യം ചെയ്യുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എസ് എച്ച് ഒ എസ് അനൂപിന്റെ നേതൃത്വത്തിൽ എസ്. ഐ. സന്തോഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുരേഷ്, ഗിരീഷ്, ജിതേഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്

Related Articles

Back to top button