കേരളപാണിനി അക്ഷരശ്ലോക സമിതി വാര്‍ഷികം
മാവേലിക്കര: കേരളപാണിനി അക്ഷരശ്ലോക സമിതിയുടെ മുപ്പത്തിയൊന്നാമത് വാര്‍ഷികസമ്മേളനം ജൂണ്‍ 2ന് രാവിലെ 9 മുതല്‍ ഏ.ആര്.രാജരാജവര്‍മ്മ സ്മാരകത്തില്‍ നടക്കും.
9ന് രജിസ്ട്രേഷന്, 9.15ന് ഏ.ആര്.രാജരാജവര്‍മ്മയുടെ അസ്ഥിത്തറയില്‍ പുഷ്പാര്‍ച്ചന, 10ന് അക്ഷരശ്ലോക സമ്മേളനം. രക്ഷാധികാരി കെ.രാമവര്‍മ്മരാജ ഉദ്ഘാടനം ചെയ്യും. ഭരണസമിതി അംഗം വിജയന്‍നായര്‍ നടുവട്ടം അധ്യക്ഷനാവും. ട്രഷറര്‍ കെ.ജനാര്‍ദ്ദനക്കുറുപ്പ്, കമല പ്രഭാകരന്, വേലൂര്‍ പരമേശ്വരന് നമ്പൂതിരി എന്നിവര്‍ സംസാരിക്കും.
10.30 മുതല്‍ അക്ഷരശ്ലോക സമ്മേളനം ഉഷ എസ്.കുമാറിന്റെ നേതൃത്വത്തില്‍ വേദി ഒന്നിലും, കുട്ടികള്‍ക്കുള്ള അക്ഷരശ്ലോക മത്സരം, ദ്രുതകവനം, മുക്തരചനാ മത്സരം, ഹാസ്യ കവിതാ മത്സരം എന്നിവ വിജയന് നായര്‍ നടുവട്ടത്തിന്റെ നേതൃത്വത്തില്‍ വേദി രണ്ടിലും നടക്കും. തുടര്‍ന്ന് ഏകാക്ഷര മത്സരം. 12ന് ഡി.സുഭദ്രക്കുട്ടിയമ്മയുടെ അധ്യക്ഷതയില്‍ കൂടുന്ന സാഹിത്യസമ്മേളനം എസ്.മുരളീധരകൈമള്‍ ഉദ്ഘാടനം ചെയ്യും. ഷാജി കളിയച്ഛന്, ജെ.ഗോപകുമാര്‍, കെ.കുഞ്ഞുകുഞ്ഞു തഴക്കര എന്നിവര്‍ സംസാരാക്കും. തുടര്‍ന്ന് കഥയരങ്ങും കവിയരങ്ങും നടക്കും.
2ന് തെക്കേക്കര യു.പി.എസ് വിദ്യാര്‍ത്ഥികള്‍ അക്ഷരശ്ലോകം അവതരിപ്പിക്കും. 3ന് സമാപന സമ്മേളനം. ചലച്ചിത്ര സംഗീത സംവിധായകന് ഡോ.മണക്കാല ഗോപാലകൃഷ്ണന് ഉദ്ഘാടനം ചെയ്യും. സമിതി പ്രസിഡന്റ് വി.ജെ.രാജമോഹന്‍ അധ്യക്ഷനാവും. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് അസോസിയേറ്റ് പ്രഫസര്‍ ഡോ.അജയന് പനയറ ഏ.ആര്. അനുസ്മരണപ്രഭാഷണം നടത്തും. പാണിനി പത്രികയുടെ പ്രകാശനം മുരളീധരന് തഴക്കര ജോര്‍ജ് തഴക്കരയ്ക്കു നല്കി നിര്‍വ്വഹിക്കും. ഫോക്ലോര് അക്കാദമി അവാര്‍ഡ് ജേതാവ് അച്ചുതന് ചാങ്കൂര്‍, സമിതിയിലെ മുതിര്‍ന്ന അംഗങ്ങളായ കുറത്തികാട് പ്രഭാകരന്, മാവേലിക്കര ജയദേവന് എന്നിവരെ ആദരിക്കും. പ്രൊഫ.വി.ഐ.ജോണ്സണ് സമ്മാനദാനം നിര്‍വ്വഹിക്കും. സെക്രട്ടറി ജെ.ഉണ്ണിക്കൃഷ്ണക്കുറുപ്പ്, സി.പ്രസാദ്, കെ.രാമവര്‍മ്മരാജ, ഉഷ എസ്.കുമാര്‍ എന്നിവര്‍ സംസാരിക്കും.