ഹോട്ടൽ ജീവനക്കാരനെവാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം പ്രതികൾ പിടിയിൽ…
അരൂർ:ഹോട്ടൽ ജീവനക്കാരനെ വാഹനിടിപ്പിച്ച് കൊലപ്പെടുത്തുവാൻ ശ്രമിച്ചവർ പോലിസ് പിടിയിൽ. അരൂക്കുറ്റി സ്വദേശികളായ ദീപു സത്യൻ, വൈശാഖ് എന്നിവരാണ് പിടിയിലായത്.അരൂർ എ ആർ റസിഡൻസി ഹോട്ടലിലെ ജീവനക്കാരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്.2023 മെയ് പതിനേഴാം തീയതി രാത്രി 11 മണി കഴിഞ്ഞ് ബാർ ഹോട്ടലിലെ ജോലിക്ക് ശേഷം തൊട്ടടുത്ത റസ്റ്റോറന്റിൽ ഭക്ഷണം കഴിച്ച് തിരികെ ദേശിയ പാതയിലൂടെ നടന്ന് വരുമ്പോഴാണ് കോട്ടയം സ്വദേശിയായ ശ്രീജിത്തിനെ ഒരു കാർ ഇടിച്ച് തെറിപ്പിച്ച ശേഷം നിർത്താതെ പോകുന്നത്.
തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകശ്രമം പുറത്ത് വരുന്നത്.2023 ജനുവരിയിൽ ദീപുവും കൂട്ടുകാരും ചേർന്ന് ബാർ ഹോട്ടലിൽ മദ്യം വാങ്ങാനായി ചെന്ന സമയം ബാർ ഹോട്ടൽ ജീവനക്കാരുമായി അടിപിടി ഉണ്ടാവുകയും അക്കാര്യത്തിൽ ദീപുവിന് ജീവനക്കാരുമായി ഉണ്ടായ വൈരാഗ്യമാണ് ഇപ്രകാരം വാഹനമിടിപ്പിച്ച് ശ്രീജിത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ചത് എന്നാണ് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്.സംഭവത്തിനുശേഷം അരൂക്കുറ്റിയിലുള്ള കാർ സ്പായിൽ ഒളിപ്പിച്ചിരുന്ന കാറും പോലീസ് കണ്ടെത്തി. വൈരാഗ്യം മനസ്സിൽ സൂക്ഷിച്ച് പിന്നീട് അവരെ ആക്രമിക്കുന്ന സ്വഭാവക്കാരനാണ് ദീപു എന്ന് പോലീസ് പറഞ്ഞു. ദീപുവിന്റെ ഒപ്പം കാറിൽ ഉണ്ടായിരുന്ന വൈശാഖും അരൂർ പൂച്ചാക്കൽ സ്റ്റേഷനുകളിലെ അടിപിടി കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ചേർത്തല കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു