കെഎസ്ആര്‍ടിസി ബസിലെ പ്രസവം..കുഞ്ഞിന് സമ്മാനം നൽകി കെബി ഗണേഷ് കുമാർ…
കെഎസ്ആര്‍ടിസി ബസിനുള്ളിൽ പിറവിയെടുത്ത കുഞ്ഞിന് സമ്മാനം നൽകി മന്ത്രി കെ ബി ഗണേഷ് കുമാർ. തൃശൂര്‍ ഡിടിഒ ഉബൈദിന്റെ നേതൃത്വത്തില്‍ അമല ആശുപത്രിയിലെത്തി കുഞ്ഞിനുള്ള സമ്മാനം കൈമാറി.സമയോചിതമായി ഈ വിഷയത്തിൽ ഇടപെട്ട കെഎസ്ആർടിസി ജീവനക്കാരെയും ഡോക്ടർമാരെയും ആശുപത്രി ജീവനക്കാരെയും അനുമോദിക്കുകയും ചെയ്തു.
ഇന്നലെ തൃശ്ശൂര്‍ പേരാമംഗലത്ത് വെച്ചായിരുന്നു ഓടുന്ന കെഎസ്ആര്‍ടിസി ബസില്‍ വച്ച് യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.ഡോക്ടറെ കാണാന്‍ പോകാനായി കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുന്നതിനിടെയാണ് യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടത്.തുടർന്ന് ആശുപത്രിയില്‍ എത്തുമ്പോഴേക്കും പ്രസവത്തിന്റെ 80 ശതമാനത്തോളം പൂര്‍ത്തിയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെ ഡോക്ടറും നേഴ്സും ബസില്‍ വെച്ച് തന്നെ പ്രസവമെടുക്കുകയായിരുന്നു.