ഹരിപ്പാട് വീടിനോട് ചേര്‍ന്ന ഷെഡ്ഡിൽ നിര്‍ത്തിയിട്ടിരുന്ന സ്കൂട്ടറുകൾ കത്തി നശിച്ചു…
ഹരിപ്പാട്: വീടിനോട് ചേർന്ന ഷെഡ്ഡിൽ നിര്‍ത്തിയിട്ടിരുന്ന സ്കൂട്ടറുകൾ കത്തി നശിച്ചു.കാർത്തികപ്പള്ളി മഹാദേവികാട് കായിപ്പുറത്ത് പുതുവൽ പ്രകാശിന്റെ സ്കൂട്ടറുകളാണ് കത്തി നശിച്ചത്. കഴിഞ്ഞദിവസം പുലർച്ചെ തീ ഉയരുന്നത് കണ്ട് പ്രകാശ് വീട് തുറന്നു പുറത്ത് എത്തിയപ്പോഴേക്കും സ്കൂട്ടറുകളിൽ ഒന്ന് പൂർണമായും കത്തി നശിച്ചിരുന്നു.മറ്റൊന്നിന് ഭാഗികമായി തീപിടിച്ച് കേടുപാടുകൾ സംഭവിച്ചു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ശക്തമായ മഴയുണ്ടായിരുന്ന സമയത്തും തീ പിടുത്തം ഉണ്ടായതിനെ സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.