ബിസിസിഐക്ക് ഉപദേശവുമായി സൗരവ് ഗാംഗുലി കോച്ചിനെ തിരഞ്ഞെടുക്കുന്നത് ബുദ്ധിപൂർവമായിരിക്കണം……..

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ മുഖ്യ പരിശീലകനായി ആരെ തെര‍ഞ്ഞെടുക്കുമെന്ന കാര്യത്തില്‍ ആശയക്കുഴപ്പത്തിലാണ് ബിസിസിഐ. രാഹുല്‍ ദ്രാവിഡിന്‍റെ പിന്‍ഗാമി സ്ഥാനത്തേക്ക് ബിസിസിഐ അപേക്ഷ ക്ഷണിച്ചപ്പോള്‍ നൂറുകണക്കിന് അപേക്ഷകള്‍ ലഭിച്ചെങ്കിലും ആരൊക്കെയാണ് അപേക്ഷിച്ചിരിക്കുന്നതെന്ന കാര്യം ബിസിസിഐ ഇതുവരെ പുറത്തുവിട്ടിട്ടില്ല. വിദേശ പരിശീലകരെക്കാള്‍ ഇന്ത്യന്‍ പരിശീലകരെ തന്നെയാണ് ബിസിസിഐ പരിഗണിക്കുന്നതെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഓസ്ട്രേലിയന്‍ മുന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗ്, ജസ്റ്റിന്‍ ലാംഗര്‍, ന്യൂസിലന്‍ഡ് മുന്‍ നായകന്‍ സ്റ്റീഫന്‍ ഫ്ലെമിംഗ് എന്നിവരെയെല്ലാം ബിസിസിഐ സമീപിച്ചിരുന്നുവെന്നും എന്നാല്‍ മൂന്ന് വര്‍ഷ കരാറില്‍ മുഴുവന്‍ സമയ പരിശീലകരാവാന്‍ ഇവരാരും തയാറായില്ലെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനിടെ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മെന്‍ററായിരുന്ന ഗൗതം ഗംഭീര്‍ ഇന്ത്യന്‍ പരിശീലകനാകുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ബിസിസിഐയോ ഗംഭീറോ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. വിരാട് കോലി എപ്പോഴെത്തുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.

Related Articles

Back to top button