കേരളത്തിന്റെ ചുമതലയുള്ള ദേശീയ എൻ.എസ്.യു.ഐ നേതാവ് കൊല്ലപ്പെട്ട നിലയിൽ…ദേഹമാസകലം പരിക്ക്…
കേരളത്തിന്റെ ചുമതലയുള്ള എൻ എസ് യു ഐ ജനറൽ സെക്രട്ടറിയെ മരിച്ച നിലയിൽ കണ്ടെത്തി.എൻഎസ്ഐയു ദേശീയ സെക്രട്ടറി രാജ് സമ്പത്ത് കുമാർ ആണ് മരിച്ചത്.ആന്ധ്രയിലെ ധർമ്മാവരത്തിന് അടുത്ത് ഒരു തടാകത്തിന്റെ കരയിലാണ് മൃതദേഹം കണ്ടെത്തിയത്.ദേഹമാസകലം പരിക്കേറ്റ നിലയിലാണ് മൃതദേഹം.
ഭൂമിയിടപാടും വ്യക്തിവൈരാഗ്യവും മൂലം കൊലപ്പെടുത്തിയതെന്നാണ് സംശയം.നെയ്യാർ ഡാമിൽ കൂട്ടയടി നടന്ന വിവാദ കെഎസ്യു ക്യാമ്പിൽ രാജ് സമ്പത്ത് കുമാറും പങ്കെടുത്തിരുന്നു.കെഎസ് യു ജന്മദിന ആഘോഷങ്ങളിൽ പങ്കെടുക്കാൻ ഇന്ന് കേരളത്തിൽ എത്താനിരുന്നത് ആണ് രാജ് സമ്പത്ത് കുമാർ