പൊതുവേദിയില്‍ നടി അഞ്ജലിയെ തള്ളി മാറ്റി നടൻ..രൂക്ഷ വിമർശനം…
പൊതുവേദിയിൽ നടി അഞ്ജലിയെ തള്ളി മാറ്റി നടൻ നന്ദമൂരി ബാലകൃഷ്ണ.സംഭവത്തിന്റെ വീഡിയോ വലിയ തോതിൽ വൈറലായി .ഇതോടെ നിരവധി ആളുകളാണ് നടനെ വിമർശിച്ച് രംഗത്തെത്തിയത്. അഞ്ജലി പ്രധാനവേഷത്തില്‍ അഭിനയിക്കുന്ന ‘ഗാങ്‌സ് ഓഫ് ഗോദാവരി’യുടെ പ്രീ-റിലീസ് ഈവന്‍റിലായിരുന്നു സംഭവം. ഈ പരിപാടിയില്‍ മുഖ്യാതിഥിയായിരുന്നു ബാലകൃഷ്ണ. വേദിയിൽ അണിയറ പ്രവർത്തകർക്കൊപ്പം ഫോട്ടോ എടുക്കുന്നതിനിടെയാണ് മാറി നിൽക്കെന്ന് ആവശ്യപ്പെട്ട് നടി അഞ്ജലിയെ നടൻ തള്ളിമാറ്റിയത്. പെട്ടെന്നുള്ള നടന്റെ പെരുമാറ്റം കണ്ട് അഞ്ജലിയും കൂടെ നിന്നിരുന്ന അഭിനേത്രി നേഹ ഷെട്ടിയും നടുങ്ങുന്നതും വീഡിയോയിൽ കാണാം.
അതേസമയം നടൻ മദ്യപിച്ചാണ് വേദിയിൽ എത്തിയതെന്നും വിമർശനമുണ്ട്. സ്ത്രീകളോടുള്ള അനാദരവ് ഒരിക്കലും കണ്ടില്ലെന്ന് നടിക്കരുതെന്നും ആ വേദിയിലുള്ള ഒരാള്‍ പോലും ഇതിനെതിരെ പ്രതികരിക്കാൻ വന്നില്ലെന്നും വിമർശനങ്ങൾ ഉണ്ട്.എന്തായാലും പൊതുവേദിയില്‍ ഇത്തരത്തില്‍ ആദ്യമായല്ല ബാലകൃഷ്ണ പെരുമാറുന്നത് എന്ന് തെലുങ്ക് സിനിമ രംഗത്ത് പരസ്യമായ കാര്യമാണ്.’അങ്ങാടി തെരു’, ‘എങ്കയും എപ്പോഴും’,’ഗീതാഞ്ജലി’ തുടങ്ങി നിരവധി ഹിറ്റ് തമിഴ്, തെലുങ്ക് ചിത്രങ്ങളിലെ പ്രകടനത്തിലൂടെ ദക്ഷിണേന്ത്യയില്‍ അറിയിപ്പെടുന്ന നടിയാണ് അഞ്ജലി. മലയാളത്തില്‍ ഇരട്ട എന്ന സിനിമയിലാണ് അഞ്ജലി അവസാനം അഭിനയിച്ചത്.