വാട്‌സ്‌ആപ്പിന്‍റെ പുതിയ അപ്‌ഡേറ്റിൽ അശ്ലീല ദൃശ്യങ്ങള്‍ ഷെയര്‍ ചെയ്താല്‍ പണി കിട്ടും…

കമ്മ്യൂണിറ്റി ​ഗ്രൂപ്പുകൾക്കായി പുത്തൻ ഫീച്ചർ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് വാട്‌സ്‌ആപ്പ്. പുതിയ അപ്ഡേഷൻ വരുന്നതോടെ കമ്മ്യൂണിറ്റിയിൽ ഷെയർ ചെയ്ത മുഴുവൻ വീഡിയോകളും ചിത്രങ്ങളും ​ഗ്രൂപ്പ് മെമ്പേഴ്സിന് കാണാനാകും. വാബെറ്റ് ഇൻഫോയാണ് അപ്ഡേഷനെക്കുറിച്ച് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പുതിയ ഫീച്ചർ അനുസരിച്ച് ഷെയർ ചെയ്യപ്പെട്ട ഉള്ളടക്കം കമ്മ്യൂണിറ്റി ഗ്രൂപ്പിലെ മെമ്പർമാർക്ക് എളുപ്പത്തിൽ കണ്ടെത്താനാകും. കമ്മ്യൂണിറ്റി ഗ്രൂപ്പുകളിൽ പങ്കുവെക്കുന്ന അശ്ലീല ചിത്രങ്ങളും ദൃശ്യങ്ങളും ഈ ഫീച്ചർ ഉപയോഗിച്ച് കണ്ടെത്താനും നീക്കം ചെയ്യാനുമാകും എന്ന പ്രത്യേകതയുമുണ്ട്.

ഗ്രൂപ്പ് ചാറ്റുകളിൽ ആക്ടീവല്ലാത്ത അം​ഗത്തിന് ഷെയർ ചെയ്യപ്പെടുന്ന ദൃശ്യങ്ങളും ചിത്രങ്ങളും എളുപ്പത്തില്‍ കണ്ടെത്താൻ ഫീച്ചർ സഹായിക്കും. സെർച്ച് പ്രക്രിയയെ ഈ ഫീച്ചർ കൂടുതൽ എളുപ്പത്തിലുമാക്കും.

Related Articles

Back to top button