തന്റെ വിദേശയാത്ര റദ്ദാക്കി വി.ഡി സതീശൻ..കാരണം…

പ്രതിപക്ഷ നേതാവിന്റെ വിദേശ സന്ദര്‍ശനം റദ്ദാക്കി.രണ്ട് ദിവസത്തെ യുഎഇ സന്ദര്‍ശനമാണ് റദ്ദാക്കിയത്. ഇന്ന് വൈകിട്ട് കൊച്ചിയില്‍ നിന്നുള്ള എയര്‍ അറേബ്യ വിമാനത്തിലായിരുന്നു പ്രതിപക്ഷ നേതാവ് പുറപ്പെടേണ്ടിയിരുന്നത്.എന്നാൽ . സംസ്ഥാനത്ത് കനത്ത മഴ തുടരുകയും മഴക്കെടുതി രൂക്ഷമാകുകയും ചെയ്ത സാഹചര്യത്തിലാണ് വി ഡി സതീശൻ യാത്ര റദ്ദ് ചെയ്തത്.

എറണാകുളം ജില്ലയിലും പറവൂര്‍ നിയോജക മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലും വീടുകളില്‍ ഉള്‍പ്പെടെ വെള്ളം കയറിയ സാഹചര്യമാണ് നിലവിൽ.അതുകൊണ്ട് തന്നെ അടുത്ത രണ്ട് ദിവസങ്ങളില്‍ പ്രതിപക്ഷ നേതാവ് പറവൂരിലും എറണാകുളം ജില്ലയിലുമായി തുടരും.

Related Articles

Back to top button