മെയ് 31 ന് സർക്കാർ സർവീസിൽ നിന്നുംഈ ദമ്പതികൾ ഒരുമിച്ച് വിരമിക്കും….
തിരുവനന്തപുരം: ദമ്പതിമാര്‍ ഒരേദിവസം സര്‍ക്കാര്‍ സേവനത്തില്‍ നിന്ന് വിരമിക്കുന്നു. ആറ്റിങ്ങല്‍ എല്‍.എം.എസ്.ജങ്ഷന്‍ വൈഷ്ണവം വീട്ടില്‍ (കെ.പി.ആര്‍.എ-96) താമസിക്കുന്നതിരുവനന്തപുരം ഡയറ്റ് പ്രിന്‍സിപ്പൽ ഡോ.ടി.ആര്‍.ഷീജാകുമാരിയും (56) ഭര്‍ത്താവ് ഇന്ത്യന്‍ ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്‌സിലെ സീനിയര്‍ ഓഡിറ്റ് ഓഫീസറായ വി.വേണുകുമാറുമാണ് (60) 31-ന് സര്‍ക്കാര്‍ സർവീസിൽ നിന്ന് വിരമിക്കുന്ന ദമ്പതികൾ. വേണുകുമാർ 36 വര്‍ഷത്തെയും ഷീജാകുമാരി 26 വര്‍ഷത്തെയും സര്‍വീസിനു ശേഷമാണ് പടിയിറക്കം.കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരനായ വേണുകുമാര്‍ മികച്ച സേവനത്തിന് നാല്തവണ കേന്ദ്രസര്‍ക്കാരിന്റെ മെറിറ്റോറിയസ് അവാര്‍ഡ് നേടിയിട്ടുണ്ട്. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് 11 തസ്തികകളില്‍ ജോലി ചെയ്തിട്ടുള്ള ഷീജാകുമാരി 12 ചുമതലകളും വഹിച്ചിട്ടുണ്ട്. എല്‍.പി.സ്‌കൂള്‍ അധ്യാപികയായി വിദ്യാഭ്യാസവകുപ്പില്‍ ജോലിയില്‍ ചേര്‍ന്ന ഷീജാകുമാരി 2020 മുതല്‍ തിരുവനന്തപുരം ഡയറ്റ് പ്രിന്‍സപ്പലിന്റെ അധികച്ചുമതല വഹിക്കുന്നു. വിരമിക്കുന്നതിന് മൂന്ന് ദിവസം മുൻപാണ് ഷീജാകുമാരിയെ പ്രിന്‍സിപ്പലായി നിയമിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവുണ്ടായത്. മികച്ച ടീച്ചര്‍ എജ്യുക്കേറ്റര്‍ പുരസ്‌കാര ജേതാവാണ്. കാനഡയില്‍ ഡേറ്റാ അനലിസ്റ്റായി ജോലി ചെയ്യുന്ന നിതിന്‍ വേണു, എഞ്ചിനീയറിങ് ബിരുദധാരി നിരഞ്ജന വേണു എന്നിവരാണ് മക്കൾ.