ബിജെപി സ്ഥാനാർത്ഥിയുടെ അകമ്പടി വാഹനമിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം…

ബിജെപി സ്ഥാനാര്‍ഥിയും ബ്രിജ്ഭൂഷന്‍ സിങ്ങിന്റെ മകനുമായ കരണ്‍ ഭൂഷന്‍ സിങ്ങിന്റെ അകമ്പടി വാഹനം ബൈക്കിലിടിച്ച് രണ്ട് പേര്‍ മരിച്ചു. വഴിയാത്രക്കാരിയായ ഒരു സ്ത്രീക്കും ഗുരുതര പരിക്കുണ്ട്. ഉത്തർപ്രദേശിലെ ഗോണ്ടയില്‍ വച്ചാണ് അപകടം ഉണ്ടായത്. യുപി കൈസര്‍ഗഞ്ചിലെ ലോക്‌സഭാ സീറ്റിലെ ബിജെപി സ്ഥാനാർത്ഥിയാണ് കരൺ ഭൂഷൺ സിംഗ്.അപകടത്തിൽ രെഹാന്‍ ഖാന്‍ (17), ഷെഹ്സാദ് ഖാന്‍ (20) എന്നിവര്‍ സംഭവസ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു.

അപകടത്തിനിടയാക്കിയ കാറും ഡ്രൈവര്‍ ലുവ്കുഷ് ശ്രീവാസ്താവേയും പൊലീസ് കസ്റ്റഡിയിലെടുത്തു.ബ്രിജ് ഭൂഷണ്‍ സിംഗിന്‍റെ കുടുംബം നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്‍റെ ഉടമസ്ഥതയിലുള്ള ഫോർച്യൂണർ എസ്‍യുവി കാറാണ് അപകടം ഉണ്ടാക്കിയത്. ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം.

Related Articles

Back to top button