10 വയസുകാരിയെ പീഡിപ്പിച്ച കേസ്… പ്രതിയെ നാളെ തെളിവെടുപ്പിന് കൊണ്ട് പോകും….

കാഞ്ഞങ്ങാട് പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ  റിമാൻഡിൽ കഴിയുന്ന പ്രതി പി.എ സലീമിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.അഞ്ചുദിവസത്തേക്കാണ് കസ്റ്റഡി കാലാവധി. കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് സെഷൻസ് കോടതിയാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. പെൺകുട്ടിയുടെ കമ്മൽ വിറ്റ കൂത്തുപറമ്പിലെ ജ്വല്ലറിയിൽ നാളെ പ്രതിയെ എത്തിച്ചു തെളിവെടുക്കും. നേരത്തേ പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ സലീം കുറ്റകൃത്യങ്ങൾ ആവർത്തിക്കാൻ സാധ്യതയുള്ളതിനാൽ ജാമ്യം നൽകരുതെന്ന് അന്വേഷണ സംഘം കോടതിയില്‍ ആവശ്യപ്പെട്ടു. സാക്ഷികൾ പ്രതിയെ തിരിച്ചറിഞ്ഞുവെന്ന് റിമാൻ്റ് റിപ്പോർട്ടിൽ പരാമര്‍ശമുണ്ട്. പ്രതിയ്ക്ക് ജാമ്യം നല്‍കരുതെന്നും കസ്റ്റഡിയില്‍ വിട്ടു നല്‍കണമെന്നുമുള്ള പൊലീസിന്‍റെ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് കോടതി ഉത്തരവ്. പത്ത് വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചത് മോഷണത്തിന് കയറിയപ്പോഴാണെന്നാണ് കുടക് സ്വദേശിയായ പിഎ സലീമിന്‍റെ മൊഴി. കഴിഞ്ഞ ദിവസം ആന്ധ്രപ്രദേശില്‍ നിന്നാണ് അന്വേഷണ സംഘം ഇയാളെ അറസ്റ്റ് ചെയ്തത്.

Related Articles

Back to top button