തിരുവനന്തപുരത്തും കന്യാകുമാരിയിലും കർശന സുരക്ഷ…..
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കന്യാകുമാരി സന്ദർശനത്തോടനുബന്ധിച്ച് തിരുവനന്തപുരത്തും കന്യാകുമാരിയിലും ശക്തമായ സുരക്ഷ ഒരുക്കും. തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയാകും യാത്രയെന്ന വിവരത്തെത്തുടർന്ന് സംസ്ഥാന പോലീസും സുരക്ഷാ നടപടികൾ സ്വീകരിക്കും. പ്രധാനമന്ത്രി ധ്യാനമിരിക്കുന്ന വിവേകാനന്ദപാറ എസ് പി ജി നിയന്ത്രണത്തി ലാകും.കടലിലും കരയിലും കടലിലും നിരീക്ഷണത്തിന് സംവിധാനമെത്തും. പഴുതടച്ച സുരക്ഷയിലായിരിക്കും പ്രധാനമന്ത്രിയുടെ ധ്യാനം കന്യാകുമാരിയിലേക്ക് പ്രധാനമന്ത്രി പോവുക തിരുവനന്തപുരത്ത് വിമാനം ഇറങ്ങിയ ശേഷം ഹെലികോപ്റ്ററിൽ ആകും. ലക്ഷ്വദീപ് കടലിലും നിരീക്ഷണത്തിന് സംവിധാനമെത്തും; കന്യാകുമാരിയിലേക്കുള്ള യാത്രയും ഡൽഹിയിലേക്കുള്ള മടക്കവും തിരുവനന്തപുരം വഴിയാണെന്നതിനാൽ തിരുവനന്തപുരം വിമാനത്താവള പരിസരത്ത് സുരക്ഷ കർശനമാക്കും. എസ് പി ജി നിരീക്ഷണത്തിലാണ് ഈ മേഖല.മെയ് 30-ന് കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിൽ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി 31നും ജൂൺ 1 നും ഇവിടെയുണ്ടാകും.