ഒമർ ലുലുവിനെതിരായ പീഡനകേസ്..നടിയുടെ മൊഴിയെടുക്കും…
സംവിധായകൻ ഒമർ ലുലു മയക്ക് മരുന്ന് നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ യുവ നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ പോലീസ് കോടതിയെ സമീപിക്കും.സിനിമയില്‍ അവസരം വാഗ്ദാനംചെയ്ത് പലതവണ പീഡിപ്പിച്ചെന്നാണ് പരാതി.കൊച്ചിയില്‍ സ്ഥിരതാമസമാക്കിയ യുവനടിയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. പാലാരിവട്ടം സ്റ്റേഷനില്‍ നല്‍കിയ പരാതി പിന്നീട് നെടുമ്പാശ്ശേരി പോലീസിന് കൈമാറി.
അതേസമയം പരാതിക്കാരിക്ക് പിന്നിൽ ബ്ലാക്മെയിലിംഗ് സംഘം ഉണ്ടോ എന്ന സംശയമുണ്ടെന്ന് സംവിധായകൻ പറഞ്ഞു . പരാതിയിൽ നെടുമ്പാശ്ശേരി പോലീസ് ഉടൻ ഒമർ ലുലുവിനെ ചോദ്യം ചെയ്യും.