സ്ത്രീകൾ മാത്രമുള്ള വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു…
തൃശൂര്‍ പെരിങ്ങോട്ടുകര കരുവാംകുളത്ത് വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു. കരുവാംകുളം ഗുരുജി റോഡില്‍ നായരുപറമ്പില്‍ ബിജുവിന്റെ വീടിന് നേരെയാണ് ബൈക്കിലെത്തിയ മൂവര്‍ സംഘം സ്ഫോടകവസ്തു എറിഞ്ഞത്.ബിജുവിന്റെ അമ്മയും ഭാര്യയും വിദ്യാര്‍ഥികളായ നാല് പെണ്‍മക്കളുമാണ് വീട്ടിലുള്ളത്.ഉഗ്രശബ്ദത്തോടെ സ്ഫോടകവസ്തു വീടിന് മുന്‍വശത്തു വീണ് പൊട്ടിത്തെറിച്ചു.വീട്ടില്‍ കാര്യമായ നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ല. അന്തിക്കാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.