സത്യഭാമയെ അറസ്റ്റ് ചെയ്യുന്നതിനുള്ള വിലക്ക് ഹൈക്കോടതി നീട്ടി….
തിരുവനന്തപുരം: നർത്തകൻ ആർ.എൽ.വി. രാമകൃഷ്ണനെ നിറത്തിന്റെ പേരിൽ അധിക്ഷേപിച്ചെന്ന കേസിൽ നൃത്താധ്യാപിക സത്യഭാമയുടെ അറസ്റ്റ് തടഞ്ഞ ഇടക്കാല ഉത്തരവ് ഹൈക്കോടതി നീട്ടി. ഹർജി 30-ന് വീണ്ടും പരിഗണിക്കും.
യു ട്യൂബ് അഭിമുഖത്തിൽ സത്യഭാമ അധിക്ഷേപിച്ചെന്ന രാമകൃഷ്ണന്റെ പരാതിയിൽ തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് കേസെടുത്തിരുന്നു. മുൻകൂർ ജാമ്യഹർജി നെടുമങ്ങാട് എസ്.സി/എസ്.ടി. പ്രത്യേക കോടതി തള്ളിയതിനെത്തുടർന്നാണ് സത്യഭാമ ഹൈക്കോടതിൽ അപ്പീൽ നൽകിയത്. സത്യഭാമയുടെ ജാമ്യത്തെ എതിർത്ത് രാമകൃഷ്ണനും കേസിൽ കക്ഷി ചേർന്നിട്ടുണ്ട്.