സ്ക്രീൻ ഗാർഡ് ഒട്ടിക്കാൻ വൈകി..മൊബൈല്‍ കടയില്‍ വാൾ വീശി യുവാക്കളുടെ അതിക്രമം….
തൃശൂർ ശക്തൻ സ്റ്റാന്റിലെ മൊബൈൽ കടയിൽ യുവാക്കളുടെ അതിക്രമം.കടയിൽ കയറിയ യുവാക്കൾ കത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.ഇന്ന് രാത്രി 8 മണിയോടെയാണ് സംഭവം നടന്നത്. ഫോണിന്റെ സ്ക്രീൻ ഗാർഡ് ഒട്ടിക്കാൻ താമസിച്ചു എന്നാരോപിച്ചായിരുന്നു കത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് . സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായും പൊലീസ് പറഞ്ഞു.